Posted On
date_range Updated On
date_range നിരന്തര കുറ്റവാളിയെ കാപ്പചുമത്തി നാടുകടത്തി
ആലുവ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി നാടുകടത്തി. മുളന്തുരുത്തി പെരുമ്പിള്ളി പാണാര്‍ പാലത്തിന് സമീപം പുത്തറമലയില്‍ വീട്ടില്‍ സഞ്ചു സാബുവിനെയാണ്(23) ആറുമാസത്തേക്ക് നാടുകടത്തിയത്.മുളന്തുരുത്തി പൊലീസ് സ്റ്റേഷന്‍, തൃപ്പൂണിത്തുറ എക്സൈസ് ഓഫിസ് പരിധികളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ കൊലപാതകശ്രമം, അടിപിടി, മയക്കുമരുന്ന് തുടങ്ങി നിരവധി കേസിലെ പ്രതിയാണ്.
ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ആഗസ്റ്റിൽ കാഞ്ഞിരമറ്റം മില്ലുങ്കല്‍ ഭാഗത്തുവെച്ച് റിനാസ് എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.