Posted On
date_range Updated On
date_range കുടുംബവഴക്കിനെ തുടർന്ന് വീടിന് തീവെച്ച ഗൃഹനാഥൻ അറസ്റ്റിൽ
തിരൂർ: കുടുംബവഴക്കിനെ തുടർന്ന് വീടിന് തീവെച്ച മാങ്ങാട്ടിരി സ്വദേശി മണ്ണത്ത് അപ്പുവിനെ (78) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട്ടിരി സ്വദേശിയായ ഇയാൾ മകൻ ബാബുവും മരുമകളുമായി സ്വത്ത് തർക്കത്തിലായിരുന്നു.
തിങ്കളാഴ്ച രാവിലെ പെട്രോൾ കാനുമായി വന്ന് ബെഡ്റൂമിലും മറ്റും പെട്രോൾ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. വീട്ടിൽ അസുഖം മൂലം കിടപ്പിലായിരുന്ന മരുമകൾ തീയും പുകയും കണ്ട് പെട്ടെന്ന് പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് തിരൂർ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് തീയണക്കുകയായിരുന്നു. ഒരു ലക്ഷം രൂപയോളം നാശനഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.