ബിനോയ്
Posted On
date_range Updated On
date_range ഭാര്യയെ തലക്കടിച്ച് പരിക്കേൽപിച്ച ആൾ അറസ്റ്റിൽ
നെയ്യാറ്റിൻകര: ഭാര്യയെ തലക്കടിച്ച് പരിക്കേൽപിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോങ്ങിൽ എസ്.ജി സദനത്തിൽ വാടകക്ക് താമസിക്കുന്ന പ്രിയയെ ആക്രമിച്ച കേസിൽ പ്രതി കുന്നത്തുകാൽ തവയത്തുകോണം കിഴക്കിൻകര വീട്ടിൽ ബിനോയിയെയാണ് (28) നെയ്യാറ്റിൻകര ഇൻസ്പെക്ടർ സി.സി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സബ് ഇൻസ്പെക്ടർമാരായ സൈലൻസ്, എം. വിജുകുമാർ, സിവിൽ പൊലീസ് ഓഫിസർ രതീഷ് എ.കെ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.