Posted On
date_range Updated On
date_range ലഹരിക്കടിമകളായ ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
തിരുവല്ല: കുറ്റൂര്‍ തൈമറവുംകരയില്‍ ലഹരിക്കടിമകളായ ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കഞ്ചാവ് വില്പനയും ഉപയോഗവും ചോദ്യം ചെയ്തവരെയാണ് മൂന്നംഗ സംഘം ഭീഷണിപ്പെടുത്തിയത്.
സംഭവത്തില്‍ തിരുവല്ല പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി എട്ട് മണിയോടെ കുറ്റൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ആനയാര്‍ ജങ്ഷനിലായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
മംഗലം, പൂതക്കുഴി സ്വദേശികളായ യുവാക്കളാണ് വടിവാളും കമ്പിവടിയുമായി എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. മയക്കുമരുന്ന് ലഹരിയിലായിരുന്ന യുവാക്കള്‍ നാട്ടുകാരെ വെല്ലുവിളിച്ചു. കൂറ്റൂരിലെ ഭൂതക്കുഴിപ്പാറ കേന്ദ്രീകരിച്ച് ലഹരി മരുന്ന് മാഫിയ സജീവമാണ്. ഇതിനെതിരെ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതാണ് യുവാക്കളെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.