വീടുകളിലെ ഗേറ്റുകൾ മോഷണം പോയി

ചെർപ്പുളശ്ശേരി: മഠത്തിപ്പറമ്പിലെ വീടുകളിലെ ഗേറ്റുകൾ മോഷണം പോയി. തിങ്കളാഴ്ച രാവിലെയാണ് ഇക്കാര്യം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പത്ത് വീടുകളിലെ ഗേറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. വാർഡ് കൗൺസിലർ അബ്ദുസലാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആൾതാമസമില്ലാത്ത ചിലവീടുകളിലേയും പറമ്പുകളിലേയും ഗേറ്റുകൾ നഷ്ടപെട്ടിരുന്നതായും കൗൺസിലർ പറഞ്ഞു.

Tags:    
News Summary - The gates of the houses were stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.