ഗുണ്ട നേതാവ്​ റിമാൻഡിൽ

തി​രു​വ​ല്ല: ഗു​ണ്ട നേ​താ​വി​നെ കാ​പ്പ ചു​മ​ത്തി റി​മാ​ൻ​ഡ്​​ ചെ​യ്തു. തു​ക​ല​ശ്ശേ​രി ചി​റ​പ്പാ​ട്ട് വീ​ട്ടി​ൽ റോ​ഷ​ൻ വ​ർ​ഗീ​സി​നെ​യാ​ണ് തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്ത​ത്. കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്ന റോ​ഷ​ൻ ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ൽ തി​രി​കെ എ​ത്തി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ മ​റ്റൊ​രു ഗു​ണ്ട സം​ഘ​വു​മാ​യി സം​ഘ​ട്ട​നം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് റോ​ഷ​ന് വെ​ട്ടേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് തി​രു​വ​ല്ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത റോ​ഷ​നെ കാ​പ്പ ചു​മ​ത്തി ആ​റു​മാ​സ​ത്തെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - The gang leader is in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.