ബാറില്‍ വെച്ച് യുവാവിനെ കുത്തിയ കേസ്: ഒന്നാം പ്രതി അറസ്റ്റില്‍

കാഞ്ഞിരമറ്റം: ബാറില്‍വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. എടക്കാട്ടുവയല്‍ വറുങ്ങിന്‍ചുവട് ചെറുകുന്നേല്‍ വീട്ടില്‍ ജിനേഷിനെയാണ് (28) മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ നേരത്തേ പിടിയിലായിരുന്നു. വൈറ്റില ഹബ്ബില്‍നിന്നാണ് ഇന്‍സ്‌പെക്ടര്‍ പി.എസ്. ഷിജുവും സംഘവും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്.

മുന്‍ പരിചയക്കാരായിരുന്ന പ്രതികളും വെട്ടേറ്റ റിനാസും തമ്മില്‍ പണം കൊടുത്തതുമായി ബന്ധപ്പെട്ട് വഴക്കുണ്ടാക്കുകയും കൈയില്‍ കരുതിയിരുന്ന ആയുധമുപയോഗിച്ച് പ്രതികള്‍ റിനാസി‍െൻറ തലയിലും മുതുകിലും കൈയിലും വെട്ടുകയായിരുന്നു.

അന്വേഷണസംഘത്തില്‍ എസ്.ഐമാരായ എസ്.എന്‍. സുമിത, കൃഷ്ണകുമാര്‍, സുരേഷ് കുമാര്‍, അജിത്കുമാര്‍, അജി, എ.എസ്.ഐ സന്തോഷ്, എസ്.സി.പിഒമാരായ വിനു, അനില്‍കുമാര്‍, രൂപേഷ്‌കുമാര്‍, രാകേഷ്, റെജിന്‍ പ്രസാദ്, മിഥുന്‍ തമ്പി എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പുത്തന്‍കുരിശ് ഡിവൈ.എസ്.പി അജയ് നാഥ് അറിയിച്ചു.

Tags:    
News Summary - The case of stabbing a young man in a bar: the first accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.