തിരുവനന്തപുരം: കഴിഞ്ഞ ദിവസം കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ് കാൽ തകർത്ത ക്വട്ടേഷൻ സംഘം പിടിയിൽ. അഖിൽ, രാഹുൽ, ജോഷി, അജിത് എന്നിവരാണ് പിടിയിലായത്.
രാത്രി ഏഴരയോടെയാണ് സംഭവം. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസി (34)ന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്.
ആക്രമണത്തിൽ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. കാൽചിന്നിച്ചിതറിയ നിലയിലാണ് യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ലീറ്റസിന് ഒപ്പമുണ്ടായിരുന്ന സുനിലിനെയാണ് അക്രമികൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് സംശയിക്കുന്നത്.
സിജു, സുനിൽ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവെ ക്ലീറ്റസിന് നേരെ ബോംബെറിഞ്ഞത്. ലഹരിവിൽപനക്കാരനായ അജിത് ലിയോണാണ് ആക്രമണത്തിന് ക്വട്ടേഷൻ കൊടുത്തതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.