Posted On
date_range Updated On
date_range ക്ഷേത്രത്തിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; തമിഴ്‌നാട്ടിൽ പൂജാരി അറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ ക്ഷേത്രത്തിനുള്ളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. 70കാരനായ തിലഗർ എന്ന പൂജാരിയാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ക്ഷേത്രത്തിന് പുറത്ത് കളിക്കുകയായിരുന്ന ചില കുട്ടികളെ പൂജാരി മധുരം വിളമ്പി ക്ഷേത്രപരിസരത്തേക്ക് എത്തിച്ചു. തുടർന്ന് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും മറ്റ് നാട്ടുകാരും ക്ഷേത്രത്തിന് പുറത്ത് തടിച്ചുകൂടി. ആക്രമണം ഭയന്ന് പ്രതി വാതിൽ പൂട്ടി അകത്ത് തന്നെ തുടരുകയായിരുന്നു.
സംഘർഷാവസ്ഥ രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി തിലഗറിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.