ശ്രീ​ജി​ത്ത്

കാപ്പ നിയമം ലംഘിച്ച പ്രതി പിടിയിൽ

കുന്നംകുളം: ക്രിമിനൽ കേസുകളിൽപെട്ട് കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് അറസ്റ്റിലായി.

പോർക്കുളം കോളനി നെന്മണിക്കര വീട്ടിൽ ശ്രീജിത്തിനെയാണ് (അടുപ്പു ശ്രീജിത്ത് -23) കുന്നംകുളം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂൺ രണ്ടിനാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി ആറുമാസത്തേക്ക് മലപ്പുറം ജില്ലയിലേക്ക് നാടുകടത്തിയത്.

പ്രതി രാത്രി സ്വന്തം വീട്ടിൽ എത്തുന്നുണ്ടെന്ന രഹസ്യവിവരം കുന്നംകുളം എ.സി.പി സിനോജിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ രാവിലെ അതിസാഹസികമായി പിടികൂടുകയായിരുന്നു.

കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതിയെ ഒളിവിൽ പാർപ്പിക്കുന്നതും സംരക്ഷണം നൽകുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അന്വേഷണ സംഘത്തിൽ എസ്.ഐ സക്കീർ, തൃശൂർ ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ പി. രാകേഷ്, സുജിത്ത്, എസ്. ശരത്ത് എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Suspect arrested for violating Kappa Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.