ന്യൂഡൽഹി: രാജ്യത്ത് ജീവനൊടുക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതായി നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി). 2019നെ അപേഷിച്ച് 2023ൽ ജീവനൊടുക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ 34 ശതമാനം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദ്യാർഥി ആത്മഹത്യകളുടെ എണ്ണത്തിൽ ഏതാണ്ട് 65 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.
2013ൽ 8,423 ആത്മഹത്യ കേസുകളാണ് വിദ്യാർഥികളുടെ ഇടയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നത്. 2023ൽ അത് 13,892 ആയി വർധിച്ചു. 2013 നെ അപേക്ഷിച്ച് 2023 ൽ ആത്മഹത്യയിലൂടെയുള്ള മൊത്തം മരണങ്ങളുടെ എണ്ണം 27 ശതമാനം വർധിച്ചു. 2019 ൽ ആത്മഹത്യയിലൂടെയുള്ള 1.39 ലക്ഷം മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, 2023 ലെ കണക്കിൽ 23ശതമാനം വർധനവ് ഉണ്ടായി. 2023ൽ രാജ്യത്ത് നടന്ന മൊത്തം ആത്മഹത്യ മരണങ്ങളിൽ 8.1ശതമാനം വിദ്യാർഥികളുടെ ആത്മഹത്യകളാണ്.
ഒരു ദശാബ്ദം മുമ്പ് ഇത് 6.2% ആയിരുന്നു. തൊഴിൽ അനുസരിച്ച് തരംതിരിച്ചാൽ, 2023 ൽ ആത്മഹത്യയിലൂടെയുള്ള മൊത്തം മരണങ്ങളിൽ 27.5% ദിവസ വേതനക്കാരാണ്, അതേസമയം വീട്ടമ്മമാർ 14% ഉം സ്വയം തൊഴിൽ ചെയ്യുന്നവർ 11.8% ഉം ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.