തെരുവുനായയെ ക്രൂരമായി ഉപദ്രവിച്ചു; ഒരാൾ പിടിയിൽ

കോയമ്പത്തൂർ: തെരുവുനായയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വ്യാഴാഴ്ചയാണ് സംഭവം. ആക്രമണത്തിൽ നായയുടെ വലതു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ കൃഷിക്കാരനായ വീരകേരളം സ്വദേശി ബാലുവി(40)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെ മൃഗങ്ങൾക്കെതിരായ ആക്രമണം തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തു. സമീപത്തെ സി.സി.ടി.വി കാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ആക്രമണത്തിൽ അവശനായ തെരുവുനായയെ പ്രതി റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതും പിന്നിൽ വടിയുമായി വരുന്ന പ്രതിയുടെ അമ്മ സെൽവിയേയും ദൃശ്യങ്ങളിൽ കാണാം. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. മൃഗസംരക്ഷണ പ്രവർത്തക മിനി വാസുദേവൻ വടവള്ളി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പ്രദേശത്ത് തെരുവുനായയുടെ ശല്യം രൂക്ഷമായെന്ന് മാതാപിതാക്കൾ പരാതി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ബാലു നായയെ ആക്രമിക്കുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് നായയുടെ കാഴ്ച നഷ്ടപ്പെടാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Stray dog attacked by farmer lose vision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.