സംഗീത ആൽബത്തിന്റെ ചിത്രീകരണത്തിനെത്തിയ എട്ട് മോഡലുകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ 120 പേർ അറസ്റ്റിൽ

ജോഹന്നാസ്ബെർഗ്: സംഗീത ആൽബത്തിന്റെ ചിത്രീകരണത്തിന് എത്തിയ എട്ട് മോഡലുകളെ കൂട്ടബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ 120 പേർ അറസ്റ്റിൽ. ജോഹന്നാസ്ബെർഗിനടുത്താണ് സംഭവമുണ്ടായത്. ഉപേക്ഷിക്കപ്പെട്ട ഖനിയിൽ സംഗീത ആൽബത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു അതിക്രമം.

സമാ-സമാസ് എന്ന് അറിയപ്പെടുന്ന അനധികൃത ഖനനം നടത്തുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഗീത ആൽബത്തിന്റെ ചിത്രീകരണത്തിന് എത്തിയവർക്ക് നേരെ ആക്രമണമുണ്ടായത്. 22 പേരാണ് സിനിമ ചിത്രീകരണ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേർ സ്ത്രീകളും 10 പേർ പുരുഷൻമാരുമായിരുന്നു. ചിത്രീകരണത്തി​നിടെ ഖനിയിലേക്ക് എത്തിയ ഒരു സംഘമാളുകൾ എട്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും സംഘത്തിൽ നിന്നും വിലപിടിച്ച വസ്തുക്കൾ കവരുകയുമായിരുന്നു. വിഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച് വസ്തുക്കളും ഇത്തരത്തിൽ കവർന്നുണ്ട്.

അറസ്റ്റിലായവരെ കോടതിയിൽഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിനിരയായ സ്ത്രീകളിൽ നിന്നുള്ള ഡി.എൻ.എ സാമ്പിൾ ശേഖരിച്ച് ഇവരുടെ കൂട്ടത്തിലെ കുറ്റവാളികളെ തിരിച്ചറിയുമെന്ന് ആഭ്യന്തര മന്ത്രി ബേക്കി സെലെ പറഞ്ഞു. അതേസമയം, സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി സ്ത്രീകൾ ഉൾപ്പടെ രംഗത്തെത്തി. ഖനികളിൽ അനധികൃതമായി ഖനനം നടത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. മുമ്പും സമാനമായ സംഭവങ്ങൾ പ്രദേശത്ത് ആവർത്തിച്ചിരുന്നുവെന്നും പ്രതിഷേധക്കാർ പറയുന്നു.

Tags:    
News Summary - South African police arrest more than 120 after gang-rape of eight women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.