Posted On
date_range Updated On
date_range സോളാർ ബാറ്ററി മോഷണം: മൂന്ന് യുവാക്കൾ അറസ്റ്റില്‍
പാലാ: സോളാര്‍ തെരുവുവിളക്കുകളുടെ ബാറ്ററികള്‍ മോഷ്ടിച്ച പ്രതികള്‍ പാലാ ഹൈവേ പൊലീസിന്‍റെ പിടിയില്‍.എറണാകുളം പല്ലാരിമംഗലം അടിവാട് ഭാഗത്ത് പ്ലാന്തടത്തില്‍ വീട്ടില്‍ ജിഷ്ണു ആനന്ദ് (21), സഹോദരൻ വിഷ്ണു ആനന്ദ് (23) ആലക്കോട്ടില്‍ വീട്ടില്‍ ബാദുഷ (18) എന്നിവരെയാണ് പാലാ ഹൈവേ പൊലീസ് എസ്.ഐ അനിൽകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലര്‍ച്ച സംശയാസ്പദ രീതിയില്‍ കണ്ട കാര്‍ പരിശോധിച്ചപ്പോഴാണ് എട്ട് ബാറ്ററികള്‍ കണ്ടെത്തിയത്. മോഷണത്തിന് പുറമേ പൊതുമുതൽ നശിപ്പിച്ച കേസും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പാലാ സി.ഐ കെ.പി. ടോംസൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.