സിമി പ്രവർത്തകൻ അറസ്റ്റിൽ

ന്യൂഡൽഹി: സിമി പ്രവർത്തകൻ ഹനീഫ് ശൈഖിനെ 22 വർഷത്തിനു ശേഷം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ സിമിയുടെ മാഗസിൻ എഡിറ്ററുടെ ചുമതലയടക്കം വഹിച്ചിരുന്ന വ്യക്തിയാണ് ഹനീഫ് എന്ന് പൊലീസ് പറഞ്ഞു.  2001ൽ ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 2002ൽ ഡൽഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

2001ൽ പൊലീസ് വ്യാപകമായി റെയ്ഡ് നടത്തിയെങ്കിലും ഹനീഫ് ശൈഖ്  ഒളിവിൽ പോയി. കഴിഞ്ഞ നാലുവർഷമായി ഹനീഫിനായുള്ള തെരച്ചിലിലായിരുന്നു പൊലീസ്.  ബുസാവലിലെ ഉർദുമീഡിയം സ്കൂളിൽ അധ്യാപകനായി​ ജോലിചെയ്യുന്നതിനിടെയാണ് അറസ്റ്റ്. 

Tags:    
News Summary - SIMI worker arrested by Delhi police after 22 year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.