Posted On
date_range Updated On
date_range കുന്ദ്രക്ക് വീണ്ടും കുരുക്ക്; ലൈംഗിക പീഡന ആരോപണവുമായി നടി ഷെർലിൻ ചോപ്ര
മുംബൈ: നീലച്ചിത്ര കേസിൽ ജുഡീഷ്യൽ കസ്ററഡിയിൽ കഴിയുന്ന വ്യവസായി രാജ് കുന്ദ്രക്കെതിരെ ലൈംഗിക പീഡന പരാതിയുമായി നടി ഷെർലിൻ ചോപ്ര. കഴിഞ്ഞ ഏപ്രിലിൽ കുന്ദ്രക്കെതിരെ നൽകിയ പരാതിയിൽ 'ഷെർലിൻ ചോപ്ര ആപ്' തുടങ്ങുന്നത് സംബന്ധിച്ച് ചർച്ച ചെയ്തതായും അതിനിടെ വീട്ടിലെത്തി പീഡനശ്രമം നടത്തിയതായും പറയുന്നു.
ചോപ്രക്ക് കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. 2019 തുടക്കത്തിലാണ് ആരോപണ വിധേയമായ സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
കുന്ദ്രക്കെതിരായ കേസിൽ കൂടുതൽ തവണ സാക്ഷിമൊഴി നൽകിയത് ഷെർലിൻ ചോപ്രയാണ്. നീലച്ചിത്ര കേസ് അന്വേഷിക്കുന്ന ൈക്രംബ്രാഞ്ച് സംഘം ശിൽപ ഷെട്ടിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അവർക്ക് ക്ലീൻചിറ്റ് നൽകാൻ പൊലീസ് ഒരുക്കമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.