പ്രതി മനേഷ് മോഹൻദാസ്
Posted On
date_range Updated On
date_range ജിംനേഷ്യത്തിൽ പരിശീലനത്തിന് എത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 11 വർഷം തടവും രണ്ട് ലക്ഷം പിഴയും
തുറവൂർ (ആലപ്പുഴ): ജിംനേഷ്യത്തിൽ പരിശീലനത്തിന് ചെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 11 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് 9-ാം വാർഡിൽ ചില്ലത്ത് നിവർത്ത് വീട്ടിൽ മനേഷ് മോഹൻദാസ് (30) ആണ് ശിക്ഷിക്കപ്പെട്ടത്. പൊന്നാംവെളിയിലുള്ള ജിംനേഷ്യത്തിൽ പരിശീലനത്തിന് വന്ന 16കാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പട്ടണക്കാട് പൊലീസ് 2021ൽരജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.