പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചുകയറി പതിമൂന്നുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ മധ്യവയസ്കനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ചേത്തക്കൽ വെച്ചൂച്ചിറ വാകമുക്ക് നെടുമണ്ണിൽ ജെയിംസ് ജോണാണ് (55) പിടിയിലായത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വീട്ടിനുള്ളിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ കയറിപ്പിടിച്ച ഇയാൾ, കുട്ടി എതിർത്തപ്പോൾ, ബലാൽക്കാരമായി അതിക്രമം കാട്ടുകയായിരുന്നു.
ബുധനാഴ്ച രാത്രി വിവരം അറിഞ്ഞ പൊലീസ്, കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുത്ത് അന്വേഷണം തുടങ്ങി. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ വൈദ്യപരിശോധന നടത്തുകയും മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്ത പൊലീസ്, ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി.
തുടർന്നാണ് തിങ്കളാഴ്ച വാകമുക്കിൽനിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. വെച്ചൂച്ചിറ എസ്. ഐ. സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.