പ്രതി രാജ്കുമാർ
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ
ഓച്ചിറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പൊലീസിന്റെ പിടിയിലായി. ഓച്ചിറ ആലുംപീടിക ആലുംതറ പടീറ്റതിൽവീട്ടിൽ രാജ്കുമാർ(28) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
പതിമൂന്നുകാരിയെ ഫോണിലൂടെയും മറ്റും വശീകരിച്ച് സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഓച്ചിറ പൊലീസ് സബ് ഇൻസ്പെക്ടർ നിയാസിന്റെ നേതൃത്തിൽ എസ്.സി.പി.ഒമാരായ അനു, അനി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.