ബിനോയ്
Posted On
date_range Updated On
date_range സമൂഹ മാധ്യമങ്ങൾ വഴി കുട്ടികൾക്ക് നഗ്നചിത്രം നൽകി പ്രലോഭനം: പ്രതി അറസ്റ്റിൽ
കുമളി: സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന കുട്ടികൾക്ക് നഗ്നചിത്രങ്ങളും വിഡിയോയും അയച്ചയാൾ അറസ്റ്റിൽ. അറക്കുളം മൂന്നങ്കവയൽ സ്വദേശിയും കട്ടപ്പന കോടാലിപ്പാറയിൽ താമസക്കാരനുമായ അലക്സ് എന്ന ബിനോയിയാണ് (42) പിടിയിലായത്.
മേസ്തിരി പണിക്കാരനായ ബിനോയ്, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പതിവായി നഗ്നചിത്രങ്ങളും വിഡിയോകളും അയച്ചുനൽകുന്നത് സംബന്ധിച്ച് കുമളി പൊലീസിന് ലഭിച്ച പരാതിയെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ ജോബിൻ ആന്‍റണിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.