മ​ണ​ൽ​ക്ക​ട​ത്ത് കേ​സി​ൽ പിടിയിലായവർ

ഭാ​ര​ത​പ്പു​ഴ​യി​ൽ​നി​ന്ന് മ​ണ​ൽ​ക്ക​ട​ത്ത്​; ഒ​മ്പ​ത് പേ​ർ പി​ടി​യി​ൽ

കു​റ്റി​പ്പു​റം: ഭാ​ര​ത​പ്പു​ഴ​യി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തി​യ കേ​സി​ൽ ഒ​മ്പ​ത് പേ​ർ കു​റ്റി​പ്പു​റം പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ത​വ​നൂ​ർ അ​ത​ളൂ​ർ നാ​ഡ​റ്റ് സ്വ​ദേ​ശി​ക​ളാ​യ മാ​ളി​യ​ക്ക​ൽ ഷു​ഹൈ​ബ് (34), മം​ഗ​ല​ത്ത് ഹ​മീ​ദ് (31), ചെ​റു​കാ​ട്ടു​വ​ള​പ്പി​ൽ പ്ര​ദീ​പ് ഉ​ണ്ണി​ക്കു​ട്ട​ൻ (38), ചെ​റു​വ​ള​പ്പി​ൽ അ​ൻ​സാ​ർ (36), മ​ര​ക്കാ​ര് ക​ട​വ​ത്ത് സ​ത്താ​ർ (33), ആ​ദി​യാ​ട്ട വ​ള​പ്പി​ൽ ഹ​സീ​ബ് (28), പു​തു​വീ​ട്ടി​ൽ അ​ർ​ഷാ​ദ് (21), പി​ലാ​ലി​ശ്ശേ​രി മു​സ്ത​ഫ (43), മാ​ളി​യ​ക്ക​ൽ സൈ​ഫു​ദ്ദീ​ൻ (27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഭാ​ര​ത​പ്പു​ഴ​യി​ൽ​നി​ന്ന് മ​ണ​ൽ വാ​രി ചാ​ക്കു​ക​ളി​ലാ​ക്കി ബൈ​ക്കു​ക​ളി​ൽ അ​ത​ളൂ​ർ ന​രി​പ്പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ച്ച് അ​വി​ടെ നി​ന്ന്​ ലോ​റി​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ശ്ര​മം. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച അ​ഞ്ച്​ ബൈ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

Tags:    
News Summary - sand from the Bharathapuzha; Nine arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.