ഫെ​ലി​ഷി​യ

ഡ്രൈ ഡേയിൽ മദ്യവിൽപന; സ്ത്രീ പിടിയിൽ

ഫോ​ർ​ട്ട്​​കൊ​ച്ചി: ഡ്രൈ ​ഡേ​ക​ളി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ സ്ത്രീ ​എ​ക്സൈ​സ്​ പി​ടി​യി​ലാ​യി. ഫോ​ർ​ട്ട്കൊ​ച്ചി സെ​ന്‍റ്​ ജോ​ൺ പാ​ട്ടം ഭാ​ഗ​ത്ത് മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി വ​ന്ന ഫി​ഷ​ർ​മെ​ൻ കോ​ള​നി​യി​ൽ വാ​ച്ചാ​ക്ക​ൽ വീ​ട്ടി​ൽ ഫെ​ലി​ഷി​യ​യെ​യാ​ണ്​ (60) മ​ട്ടാ​ഞ്ചേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.36 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും വി​ൽ​പ​ന ന​ട​ത്തി​യ പ​ണ​വു​മാ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന്​ പ​ല​ച​ര​ക്ക് ക​ട​യു​ടെ മ​റ​വി​ലാ​ണ് മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

ബി​വ​റേ​ജു​ക​ളി​ൽ​നി​ന്ന് വാ​ങ്ങി ശേ​ഖ​രി​ച്ച മ​ദ്യം, മ​ദ്യ​ശാ​ല​ക​ൾ ഒ​ഴി​വു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​വ​ർ ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. 480 രൂ​പ​യു​ടെ മ​ദ്യം 780 രൂ​പ​ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഏ​ക​ദേ​ശം 40,000 രൂ​പ​യു​ടെ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.  

Tags:    
News Summary - Sale of liquor on Dry Day; Woman in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.