കവർച്ച നടന്ന വീട്
Posted On
date_range Updated On
date_range ഒറ്റപ്പാലത്ത് വീട് കുത്തിത്തുറന്ന് കവർച്ച; 63 പവനും ഒരുലക്ഷം രൂപയും കവര്‍ന്നു
പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയില്‍ വീട്ടിൽ നിന്ന് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. വീട് കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. മാന്നനൂര്‍ ത്രാങ്ങാലി മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രി ഏഴ് മണിക്കും വെള്ളിയാഴ്ച രാവിലെ ആറ് മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് വിവരം.
മകളുടെ വീട്ടില്‍ പോയ ബാലകൃഷ്ണൻ വെള്ളിയാഴ്ച പുലര്‍ച്ചെ തിരിച്ചത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുകള്‍ നിലയിലെ വാതില്‍ കുത്തിതുറന്ന് വീടിനകത്ത് കയറിയ മോഷ്ടാവ് താഴെയുള്ള കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.
35,000 രൂപ വിലവരുന്ന ഒരുവാച്ചും മോഷണം പോയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.