പയ്യോളി: ടൗണിനുസമീപം പേരാമ്പ്ര റോഡിലെ നെല്ലേരിമാണിക്കോത്തിന് സമീപത്തെ അടച്ചിട്ട വീട്ടിൽ കവർച്ച. പുളിക്കുമഠത്തിൽ ‘സൗഭാഗ്യ’യിൽ ഗംഗാധരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇദ്ദേഹം കണ്ണൂർ ഇരിട്ടിയിൽ ജോലി ചെയ്യുന്ന ഭാര്യയുടെ സമീപത്തേക്ക് കഴിഞ്ഞ ദിവസം വീട് അടച്ചിട്ട് പോയ സന്ദർഭത്തിലാണ് മോഷ്ടാക്കൾ വാതിലുകൾ തകർത്ത് കവർച്ച നടത്തിയതായി കണ്ടെത്തിയത്. ബുധനാഴ്ച മകളുടെ ഭർത്താവ് വീടുതുറക്കാൻ വന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ വരാന്തയിലും അകത്തും മുളകുപൊടി വിതറിയ ശേഷം കിടപ്പുമുറിയിലെയും അലമാരകളിലെയും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിൽ കാണപ്പെട്ടു. എന്നാൽ, നഷ്ടപ്പെട്ടതിന്റെ കണക്ക് വീട്ടുകാർ സ്ഥലത്തെത്തിയാൽ മാത്രമേ തിട്ടപ്പെടുത്താനാവുകയുള്ളൂ. പയ്യോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.