Posted On
date_range Updated On
date_range ബലാത്സംഗം ചെയ്ത് വിഡിയോ പ്രചരിപ്പിച്ചു; യുവതിയുടെ പരാതിയിൽ കേസെടുത്തു
ഷാജഹാൻപുർ: ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ 30കാരിയെ കൂട്ട ബലാത്സംഗം നടത്തി ദൃശ്യം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിൽ പൊലീസ് കേസെടുത്തു. അഞ്ചുപേരടങ്ങിയ സംഘം യുവതിയെ വീടിനടുത്തുള്ള കുടിലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. യുവതി നൽകിയ പരാതിയിൽ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അഡീഷനൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ അറിയിച്ചു. പ്രതികൾ ഒളിവിലാണെന്നും എത്രയും വേഗം പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.