സു​ജീ​ഷ്

ബലാത്സംഗ കേസ്: ഒരാൾകൂടി അറസ്റ്റിൽ

മാനന്തവാടി: ഇരുപത്തിയാറുകാരിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ രണ്ടാമത്തെ യുവാവ് അറസ്റ്റിൽ. തവിഞ്ഞാൽ നാൽപ്പത്തിനാല് സ്വദേശി ആറാംതൊടി സുജീഷ് (37) നെയാണ് എസ്.എം.എസ്-ഡിവൈ.എസ്.പി.യുടെ ചാർജ് വഹിക്കുന്ന മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കേസിൽ കഴിഞ്ഞ ദിവസം തവിഞ്ഞാൽ നാൽപ്പത്തിനാല് സ്വദേശിയായ ആറാംതൊടി ഷനോജിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സംഘത്തിൽ എ.എസ്.ഐമാരായ മോഹനൻ, രജിത, സീനിയർ സിവിൽ പൊലീസ് ഓഫിസർ സാബു എന്നിവരും ഉണ്ടായിരുന്നു. 

Tags:    
News Summary - Rape case-One more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.