കെ.എസ്.ആർ.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസില്‍ പീഡനശ്രമം; ഡ്രൈവർക്കെതിരെ പരാതിയുമായി വിദ്യാർഥിനി

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസ് യാത്രക്കാരിയെ ഡ്രൈവർ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബംഗളൂരുവിലേക്കുള്ള ബസിൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം.

പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ- മെയിൽ വഴി ​കെ.എസ്.ആർ.ടി.സി വിജിലൻസിന് പരാതി നൽകിയത്.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് തമിഴ്നാട്ടിലെ കൃഷ്ണഗിരിക്കടുത്ത് വെച്ചാണ് പീഡനശ്രമം ഉണ്ടായത് എന്നാണ് പരാതിയില്‍ പറയുന്നത്. ബംഗളൂരുവില്‍ എത്തിയ ശേഷം ഇ-മെയിലിലാണ് യുവതി പരാതി നല്‍കിയത്. പരാതിയില്‍ കെ.എസ്.ആർ.ടി.സി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി.

Tags:    
News Summary - rape attempt on KSRTC super deluxe bus; Students complaint against driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.