അറസ്റ്റിലായ ശാന്തി, രസികമ്മ
Posted On
date_range Updated On
date_range പഴ്സ് കവർന്നു; അന്തർസംസ്ഥാന മോഷണ സംഘം അറസ്റ്റിൽ
കോട്ടയം: കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്യുകയായിരുന്ന യുവതിയുടെ പഴ്സ് കവർന്ന അന്തർസംസ്ഥാന മോഷണസംഘം അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി പാമ്പൻ കോവിലിൽ ശാന്തിയെന്ന ജ്യോതി, പാമ്പൻകോവിലിൽ രസികമ്മയെന്ന കാമാക്ഷി എന്നിവരാണ് ചങ്ങനാശ്ശേരി പൊലീസിന്‍റെ പിടിയിലായത്.
തിരുവല്ല ഇടിഞ്ഞില്ലത്തുനിന്ന് കോട്ടയം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗിൽനിന്ന് 1500 രൂപ അടങ്ങുന്ന പഴ്സ് ഇവർ കവരുകയായിരുന്നു. അനാവശ്യ തിക്കും തിരക്കുമുണ്ടാക്കി യുവതിയുടെ ബാഗിൽനിന്ന് ഇവർ മോഷണം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലിറങ്ങിയ ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണത്തിന് നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.