പൊലീസി​​െൻറ സ്പെഷൽ ഡ്രൈവ്: ഒറ്റരാത്രിയിൽ 106 അറസ്റ്റ്

പത്തനംതിട്ട: ശനിയാഴ്ച രാത്രി 10 മുതൽ ഞായറാഴ്ച പുലർച്ച മൂന്നുവരെ അഞ്ച് മണിക്കൂർ നടത്തിയ പൊലീസിന്‍റെ പ്രത്യേക പരിശോധനയിൽ ജില്ലയിൽ വിവിധ കേസുകളിലായി 106 പേർ അറസ്റ്റിലായി. മദ്യപിച്ചുള്ള ഡ്രൈവിങ്ങിനാണ് കൂടുതൽ പേർ പടിയിലായത്. നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് 17, കഞ്ചാവ് ഉപയോഗിച്ചതിന് നാല്, പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് 11, മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് 51, മുൻകരുതൽ നടപടിയായി 23 എന്നിങ്ങനെയാണ് അറസ്റ്റ് നടന്നത്.

കൂടാതെ, സ്റ്റേഷനുകളിലെ കേസുകളിൽ മുൻശിക്ഷക്കാരായ 21 പേരെയും, 86 റൗഡികളെയും പരിശോധിക്കുകയും ഒരുകേസിൽ ദീർഘനാളായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പിടികൂടുകയും ചെയ്തു. നാലു പൊലീസ് സ്റ്റേഷനിലായി ജാമ്യമില്ലാ വാറന്റിലെ പ്രതികളായ ഒമ്പതുപേരെയും പിടികൂടി. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ ഭൂരിപക്ഷം പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Police Special Drive: 106 arrests overnight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.