രാ​ജേ​ഷ്

പേഴക്കാപ്പിള്ളിയിൽ പട്ടാപ്പകൽ മോഷണം: പ്രതി പിടിയിൽ

മൂ​വാ​റ്റു​പു​ഴ: പേ​ഴ​ക്കാ​പ്പി​ള്ളി പ​ള്ളി​പ്പ​ടി​യി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി ര​ണ്ടു​ല​ക്ഷം രൂ​പ​യും അ​ഞ്ച് പ​വ​നും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഫെ​ബ്രു​വ​രി​യി​ൽ പേ​ഴ​ക്കാ​പ്പി​ള്ളി പ​ള്ളി​പ്പ​ടി ഇ​ട​പ്പാ​റ ബാ​വു​വി​ന്റ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പു​ന്നെ​ക്കാ​ട് കൃ​ഷ്ണ​പു​രം കോ​ള​നി​യി​ൽ പ​രു​ത്ത​ലി​ൽ വീ​ട്ടി​ൽ രാ​ജ​ൻ രാ​ജ​മ്മ (രാ​ജേ​ഷ് -45)നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഏ​റ്റു​മാ​നൂ​ർ, കു​റ​വി​ല​ങ്ങാ​ട് പോ​ത്താ​നി​ക്കാ​ട്, ഊ​ന്നു​ക​ൽ, കോ​ത​മം​ഗ​ലം, പെ​രു​മ്പാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി മോ​ഷ​ണ, പി​ടി​ച്ചു​പ​റി കേ​സി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. വി​ൽ​പ​ന ന​ട​ത്തി​യ മോ​ഷ​ണ സ്വ​ർ​ണം പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ആ​ഡം​ബ​ര ജീ​വി​ത​ത്തി​നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഒ​പ്പം ക​ഴി​യാ​നാ​ണ് മോ​ഷ​ണം ന​ട​ത്തി​വ​ന്നി​രു​ന്ന​ത് എ​ന്ന് പ്ര​തി മൊ​ഴി​ന​ൽ​കി.

സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച് പെ​യി​ന്റി​ൽ വി​വി​ധ നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന വ​ർ​ക്ക്‌​സൈ​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ പ​ള്ളി​പ്പ​ടി​യി​ൽ ഗൃ​ഹ​നാ​ഥ​ൻ വീ​ട് പൂ​ട്ടി താ​ക്കോ​ൽ വീ​ടി​ന്റെ പി​ൻ​വ​ശ​ത്ത് സൂ​ക്ഷി​ച്ചു​വെ​ച്ചി​രു​ന്ന​ത് ഇ​യാ​ൾ ക​ണ്ടി​രു​ന്നു. 11.30ഓ​ടെ ഗൃ​ഹ​നാ​ഥ​ൻ വീ​ടു​പൂ​ട്ടി ന​മ​സ്കാ​ര​ത്തി​നാ​യി പ​ള്ളി​യി​ലേ​ക്ക് പോ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ഷ​ണം. സ​മീ​പ​ത്തെ 50ഓ​ളം നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി​യെ മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - police arrested thief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.