Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: 62കാരന് 30 വർഷം കഠിന തടവ്
പെരിന്തൽമണ്ണ: ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 62കാരനെ 30 വർഷം കഠിന തടവിനും 30,000 രൂപ പിഴയടക്കാനും പോക്സോ നിയമപ്രകാരം ശിക്ഷിച്ചു. തിരുവാലി നടുവത്ത്, തിണ്ണക്കത്തോടി വീട്ടിൽ സുകുമാരനെയാണ് (62) പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. വണ്ടൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന പി. രവി, ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.