പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഒ​പ്പം​താ​മ​സി​പ്പി​ച്ച യുവാവിനെതിരെ പോക്​സോ കേസ്

അ​ടി​മാ​ലി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഒ​പ്പം​താ​മ​സി​പ്പി​ച്ച യു​വാ​വി​നെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ഹൈ​റേ​ഞ്ചി​ലെ അ​തി​ർ​ത്തി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. വി​വാ​ഹം ക​ഴി​ച്ചെ​ന്ന് നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ശേ​ഷം യു​വാ​വ്​ പെ​ൺ​കു​ട്ടി​യെ ഒ​രാ​ഴ്​​ച​മു​മ്പാ​ണ്​ വീ​ട്ടി​ലെ​ത്തി​ച്ച​ത്. മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​ത്ത പെ​ൺ​കു​ട്ടി ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ താ​ലി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ ത​മ്മി​ൽ വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്ന്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ടു. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ഇ​തി​ൽ പ​ങ്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​താ​യും ജി​ല്ല ശി​ശു​സം​ര​ക്ഷ​ണ വി​ഭാ​ഗം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പെ​ൺ​കു​ട്ടി​യെ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു​മു​മ്പാ​കെ ഹാ​ജ​രാ​ക്കി. യു​വാ​വി​നാ​യി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags:    
News Summary - Pocso case against young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.