കുഞ്ഞു
മൊയ്തു
Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
വൈലത്തൂർ: 15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കുറ്റിപ്പാല ക്ലാരി പുത്തൂർ വെള്ളരിക്കുണ്ട് സ്വദേശി മച്ചിഞ്ചേരി കുഞ്ഞു മൊയ്തുവിനെയാണ് (65) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ കേസിലെ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പഠനത്തിൽ മോശമായ കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് സി.ഡബ്ല്യു.സി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.