വിപിൻ
Posted On
date_range Updated On
date_range പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പാലാ: പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂന്നിലവ് പടിപ്പുരക്കൽ വിപിനെയാണ് (അച്ചു-20) പാലാ സി.ഐ കെ.പി. തോംസൺ അറസ്റ്റ് ചെയ്തത്. കശാപ്പ് ജോലി ചെയ്തിരുന്ന വിപിൻ സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടിയുമായി പരിചയത്തിലായത്. കൗൺസലിങ്ങിൽ പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.
എസ്.ഐ അഭിലാഷ് എം.ഡി, ഷാജി കുര്യാക്കോസ്, എ.എസ്.ഐ ശ്രീലതാമ്മാൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനുമോൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.