Posted On
date_range Updated On
date_range ആന്ധ്രയിൽ 15കാരനെ പെട്രോളൊഴിച്ച് ജീവനോടെ കത്തിച്ചു
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ 10ാം ക്ലാസുകാരനെ പെട്രോളൊഴിച്ച ജീവനോടെ കത്തിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. അമർനാഥ് എന്ന 15കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സൈക്കിളിൽ ട്യൂഷനു പോയി മടങ്ങിവരുമ്പോൾ അക്രമിസംഘം കുട്ടിയെ തടഞ്ഞുനിർത്തി ദേഹത്ത് പെട്രോളൊഴിക്കുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികൾ ഉടൻ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടി വെങ്കി എന്ന പേര് പറഞ്ഞിരുന്നു. വെങ്കിടേശ്വര റെഡ്ഡിയും കൂട്ടരുമാണ് ഉപദ്രവിച്ചതെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. കുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തി. അമർനാഥിന്റെ സഹോദരിയെ ഉപദ്രവിച്ചിരുന്ന ആൺകുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് മുത്തശ്ശൻ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.