സൈദലവി
Posted On
date_range Updated On
date_range ബാർ ജീവനക്കാർക്ക് നേരെ പെട്രോൾ ബോംബേറ്; യുവാവ് അറസ്റ്റിൽ
വളാഞ്ചേരി: പട്ടാമ്പി റോഡിലെ ബാറിൽ ജീവനക്കാർക്ക് നേരെ പെട്രോൾ ബോംബറിഞ്ഞ പുറമണ്ണൂർ സ്വദേശി സൈദലവി (32) എന്ന മുല്ലമൊട്ടുവിനെ അറസ്റ്റ് ചെയ്തു.
ബാറിലെത്തിയവർ തമ്മിൽ വാക്തർക്കവും സംഘർഷവുമുണ്ടാവുകയും ചെയ്തപ്പോൾ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും പെട്രോൾ ബോംബ് എറിയുകയുമായിരുന്നു.
പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ എസ്.ഐ എൻ. മുഹമ്മദ് റഫീഖ്, സീനിയർ സിവിൽ ഓഫിസർമാരായ അബ്ദുറഹ്മാൻ, ജെറീഷ്, സി.പി.ഒമാരായ പ്രദീപ്, ജോബിൻ, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.