Posted On
date_range Updated On
date_range വീട്ടിൽ പെട്രോൾ ബോംബേറ്; ഒരാൾ അറസ്റ്റിൽ
നാഗർകോവിൽ: കുളച്ചലിനു സമീപം കരുമൻകൂടലിൽ കല്യാണ സുന്ദരത്തിന്‍റെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ജില്ല പൊലീസ് സൂപ്രണ്ട് ഹരി കിരൺ പ്രസാദ് അറിയിച്ചു. കന്യാകുമാരി ജില്ലക്കാരനായ മുസാമിൽ എന്ന ഷമിൽഖാനെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച രാത്രിയാണ് രണ്ടു പെട്രോൾ ബോബുകൾ കല്യാണസുന്ദരത്തിന്‍റെ വീട്ടിലേക്ക് വലിച്ചെറിഞ്ഞത്. ഇതിൽ കാറിനും ജനാലക്കും കേടുപറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.