കൃഷ്ണൻ
Posted On
date_range Updated On
date_range ഭിന്നശേഷിക്കാരിക്ക് പീഡനം: പ്രതിക്ക് 19 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും
പട്ടാമ്പി: മാനസിക വളർച്ചയില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 19 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. എവക്കാട് പുളിയക്കരപ്പടി കൃഷ്ണനെയാണ് (63) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.
പ്രതി സ്വന്തം വീട്ടിലും കുട്ടിയുടെ വീട്ടിലും വെച്ച് പലതവണ പീഡിപ്പിച്ചതായാണ് കേസ്. പിഴത്തുക ഇരക്ക് നൽകണം. 2020ലാണ് ചാലിശ്ശേരി പൊലീസ് കേസെടുത്തത്. എസ്.ഐമാരായ സത്യൻ, ഷിബു, അനിൽ മാത്യു എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.