Posted On
date_range Updated On
date_range വ്യാജ വിലാസമുണ്ടാക്കി ഓൺലൈൻ തട്ടിപ്പ്; ഡെലിവറി ബോയ് പിടിയിൽ
പള്ളുരുത്തി: വ്യാജമായി ഡെലിവറി വിലാസങ്ങൾ സ്വയമുണ്ടാക്കി ഓൺലൈനായി സാധനങ്ങൾ വരുത്തിയശേഷം ഇത് കാൻസൽ ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് പള്ളുരുത്തി പൊലീസിന്‍റെ പിടിയിലായി. ഓൺലൈൻ സ്ഥാപനത്തിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ഇടക്കൊച്ചി തെക്കുംമുറിയിൽ വാടകക്ക് താമസിക്കുന്ന എബിൻ ബെന്നിയെയാണ് (27) മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ അരുൺ കെ. പവിത്രൻ, പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിലകൂടിയ മൊബൈൽ ഫോണുകളും വാച്ചുകളുമാണ് ഇയാൾ ഓർഡർ ചെയ്ത് തട്ടിപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.