Posted On
date_range Updated On
date_range 13കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും 14,000 രൂപ പിഴയും വിധിച്ചു. കുളനട മാന്തുക അനീഷ് ഭവനത്തിൽ എം.ആർ. അനീഷിനെ (39)യാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി. മഞ്ജിത്ത് ശിക്ഷിച്ചത്. പിഴ തുക അതിജീവതക്ക് നൽകണം.
13കാരിയെ സ്വന്തം വീട്ടിൽ വച്ചും കുട്ടിയുടെ വീട്ടിൽ വച്ചും ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പന്തളം എസ്.ഐ ആയിരുന്ന ആശിഷ് ആണ് കേസെടുത്ത് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.