ഭഗീര എ.ടി വൺ


പൊഖ്റാനിൽ അത്യാധുനിക ടാങ്ക്വേധ മിസൈൽ പരീക്ഷിച്ച് അദാനി ഡിഫൻസ്

ന്യൂഡൽഹി: യുദ്ധമുഖത്തെ അത്യാധുനിക മിസൈൽ സംവിധാനം വികസിപ്പിച്ച് പരീക്ഷണം പൂർത്തിയാക്കി അദാനി ഡിഫൻസ്. എട്ടു കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള ആന്റി ടാങ്ക് ഗൈഡഡ് മിസൈലായ ‘ഭഗീര എ.ടി വൺ’ ആണ് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ വിജകരമായി പരീക്ഷിച്ചത്. എട്ടു കിലോമീറ്റർ വരെ അകലെയുള്ള ശത്രുസേനയുടെ യുദ്ധ ടാങ്കുകളെ തകർക്കാൻ ശേഷിയുള്ളതാണ് രാത്രിയും പകലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ‘ഭഗീര എ.ടി വൺ’.

അദാനി ഗ്രൂപ്പിനുകീഴിലെ സൈനിക പ്രതിരോധ നിർമാണ കമ്പനിയായ അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസാണ് ശ്രദ്ധേയമായ ടാങ്ക് വേധ മിസൈൽ വികസിപ്പിച്ചത്. ഭഗീര എന്ന വാഹനത്തിൽ ഘടിപ്പിച്ചുകൊണ്ട് ഉപയോഗിക്കാൻ സാധിക്കുന്നതാണ് വൻ പ്രഹരശേഷിയുള്ള മിസൈൽ. പൊഖ്റാനിൽ നടന്ന പരീക്ഷണത്തിന് ഇന്ത്യൻ സേനാ ഉദ്യോഗസ്ഥർ, പ്രതിരോധ മന്ത്രാലയം ഉൾപ്പെടെ സർക്കാർ വിഭാഗങ്ങളുടെ പ്രതിനിധികൾ സാക്ഷ്യംവഹിച്ചു.

കരയിൽനിന്ന് തൊടുത്തുവിടുന്ന നിലവിലെ ടാങ്ക് വേധ മിസൈലുകൾക്ക് നാല് കിലോമീറ്ററാണ് പ്രഹരശേഷി. ഇത് ഇരട്ടിയാക്കുന്നതാണ് ഭഗീര. റേഡിയോ തരംഗങ്ങൾക്ക് പകരം ലേസർ രശ്മികളെ ആശ്രയിച്ചാണ് മിസൈൽ സഞ്ചരിക്കുന്നത്. ഡ്രോണുകളും ഇലക്ട്രോണിക് യുദ്ധമുറകളും നിർണായക പങ്കുവഹിക്കുന്ന ആധുനിക യുദ്ധക്കളത്തിൽ, ശത്രുക്കളുടെ ഇലക്ട്രോണിക് ജാമിങ്ങിനെ അതിജീവിച്ച് ലക്ഷ്യത്തിലെത്താനും ഇവക്ക് ശേഷിയുണ്ടെന്ന് അധികൃതർ അവകാശപ്പെട്ടു. നാല് മിസൈലുകളാണ് പൊഖ്റാനിൽ പരീക്ഷിച്ചത്. 12 വരെ മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളതാണ് ഭഗീര.

Tags:    
News Summary - US Jails Gupta For Plot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.