representational image
Posted On
date_range Updated On
date_range വനിത ഡോക്ടറുടെ ബാത്ത്റൂമിലും കിടപ്പുമുറിയിലും ഒളിക്യാമറ സ്ഥാപിച്ച ന്യൂറോളജിസ്റ്റ് അറസ്റ്റിൽ
പൂനെ: ട്രെയിനി ഡോക്ടറുടെ ക്വാർേട്ടഴ്സിലെ കിടപ്പ് മുറിയിലും ശുചിമുറിയിലും ഒളിക്യാമറ സ്ഥാപിച്ച ന്യൂറോളജിസ്റ്റ് അറസ്റ്റിലായി. പൂനെ നഗരത്തിലെ മെഡിക്കൽ കോളജിൽ ലെക്ചററാണ് അറസ്റ്റിലായ 42കാരനെന്ന് ഭാരതി വിദ്യാപീഠം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജഗന്നാദ് കലാസ്കർ പറഞ്ഞു.
കഴിഞ്ഞ ആഴ്ച ബാത്ത്റൂമിലെ ബൾബ് കത്താത്തതിനെ തുടർന്നാണ് ട്രെയിനി ഡോക്ടർ ഇലക്ട്രീഷ്യനെ വിളിച്ചത്. ഇലക്ട്രീഷ്യൻ ബൾബ് പരിശോധിച്ചപ്പോഴാണ് ബൾബിനുള്ളിൽ ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയത്.
കിടപ്പുമുറിയിൽ കൂടി ഒരു ക്യാമറ കണ്ടെത്തിയതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ അറസ്റ്റിലായത്. തിങ്കളാഴ്ച അറസ്റ്റിലായ പ്രതിയെ രണ്ടുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.