Posted On
date_range Updated On
date_range അയൽവാസിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
പാലാ: അയൽവാസിയായ ചൂണ്ടച്ചേരി മുതുപേഴാത്തുങ്കൽ വീട്ടിൽ റിൻസ് ജോണിനെ ആക്രമിച്ച കേസിൽ ഭരണങ്ങാനം ചൂണ്ടച്ചേരി പല്ലാട്ട് വീട്ടിൽ രതീഷ് (42) അറസ്റ്റിൽ.ഇരുവരും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ നിലവിലുണ്ടായിരുന്നു. ചൂണ്ടച്ചേരി ഭാഗത്ത് ബൈക്കിന്റെ ക്രാഷ് ഗാർഡ് ഉപയോഗിച്ച് രതീഷ് റിൻസ് ജോണിനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ രണ്ട് കൈക്കും സാരമായ പരിക്കുപറ്റി.
സംഭവത്തിനുശേഷം പ്രതി ഒളിവിൽപോകുകയായിരുന്നു. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ എം.ഡി. അഭിലാഷ്, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഒമാരായ ജോഷി മാത്യു, സി. രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.