Posted On
date_range Updated On
date_range ട്രെയിനിൽ വെച്ച് യുവതിക്കെതിരെ ലൈംഗികാതിക്രമം; എൻ.സി.ബി സൂപ്രണ്ട് അറസ്റ്റിൽ
മുംബൈ: ഓടുന്ന ട്രെയിനിൽ വെച്ച് യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ സൂപ്രണ്ട് റാങ്കിലുള്ള നാർകോടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഔറംഗാബാദിലെ പർലി റെയിൽവേ പൊലീസാണ് 35കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്.
ഹൈദരാബാദിൽ നിന്ന് മഹാരാഷ്ട്രയിലെ ഹദപ്സാറിലേക്ക് യാത്ര ചെയ്യുന്ന വേളയിലാണ് സംഭവം. യുവതി ഉറങ്ങുന്ന സമയത്താണ് എൻ.സി.ബി ഉദ്യോഗസ്ഥൻ പീഡിപ്പിച്ചത്. യുവതി ബഹളം വെച്ചേതാടെ സഹയാത്രികർ സഹായത്തിനെത്തുകയായിരുന്നു.
എൻ.സി.ബി ഉദ്യോഗസ്ഥനെ പൊലീസിൽ ഏൽപിച്ചു. യാത്ര തുടർന്ന യുവതി കേസിൽ പരാതി നൽകി. പ്രതി എട്ടുമാസമായി മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. പ്രതിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന കാര്യം പരിഗണനയിലുണ്ടെന്ന് എൻ.സി.ബി ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.