ചിത്രം: ANI
Posted On
date_range Updated On
date_range ലഹരി കേസ്; യുവതി സാനിറ്ററി പാഡിൽ മയക്കുമരുന്ന് കടത്തിയതായി എൻ.സി.ബി
മുംബൈ: ആഡംബര കപ്പൽ ലഹരിക്കേസിൽ പിടിയിലായ യുവതികളിൽ ഒരാൾ സാനിറ്ററി നാപ്കിനിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയതായി നാർകോടിക്സ് കൺട്രോൾ ബ്യൂറോ.
നടൻ ഷാറൂഖ് ഖാെൻറ മകൻ ആര്യൻ ഖാെൻറ ഡ്രൈവറെയും കേസുമായി ബന്ധപ്പെട്ട് എൻ.സി.ബി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നിർമാതാവ് ഇംതിയാസ് ഖത്രിയോട് നാളെ ചോദ്യംചെയ്യലിന് ഹാജരാകാൻ അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച മുംബൈ മജിസ്ട്രേറ്റ് കോടതി ആര്യനെയും മറ്റ് ഏഴുപേരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
ശനിയാഴ്ച ഒരു മയക്കുമരുന്ന് ഇടപാടുകാരനെ കൂടി അറസ്റ്റ് ചെയ്തതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 19 ആയി. ഒക്ടോബർ രണ്ടിനാണ് മയക്കുമരുന്ന് പാർട്ടി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് എൻ.സി.ബി സംഘം കോർഡിലിയ ആഡംബരക്കപ്പലിൽ റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.