ലോറൻസ് ​ക്രോസ് (സമൂഹമാധ്യമ ചിത്രം)

മാതാപിതാക്കളെ കൊന്ന് മൃതദേഹങ്ങൾ വീട്ടിൽ കുഴിച്ചിട്ടു; ടി.വി ഷോയിൽ മകൻ്റെ വെളിപ്പെടുത്തൽ

 യു.എസ്: എട്ടുവർഷം മുമ്പ് മാതാപിതാക്കളെ കൊലപ്പെടുത്തി അവരുടെ മൃതദേഹങ്ങൾ വീടിന് പിറകിൽ കുഴിച്ചിട്ടതായി അമേരിക്കയിലെ ഒരു വ്യക്തി ഒരു ടിവി അഭിമുഖത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. പ്രതിയായ ലോറൻസ് ക്രോസ് സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കൾ ശോഷിച്ച് ദുർബലരായതിനാലാണ് താൻ അങ്ങനെ ചെയ്തതെന്ന് ക്രോസ് വിശദീകരിച്ചു. മൃതദേഹങ്ങൾ വീടിന് പിറകിൽ കുഴിച്ചിട്ടു.

യു.എസിലെ ഒരു ടി.വി അഭിമുഖത്തിനിടെ, ഒരാൾ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തി, എട്ട് വർഷം മുമ്പ് തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തി അവരുടെ മൃതദേഹങ്ങൾ വീടിന്റെ പിറകിൽ കുഴിച്ചിട്ടതെങ്ങനെയെന്ന് വിവരിച്ചു. സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.ലോറൻസ് ക്രോസിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം വ്യാഴാഴ്ചയാണ് പുറത്തുവന്നത്.

അൽബാനിയിലെ ഒരു വീട്ടിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. ക്രോസിന്റെ മാതാപിതാക്കളായ ഫ്രാൻസിനെയും തെരേസിയ ക്രോസിനെയും കാണാതായിട്ട് വർഷങ്ങളായി. അവരെ കുറിച്ച് ഒരറിവുമുണ്ടായില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രാദേശിക മാധ്യമമായ സിബിഎസ്6 ന് നൽകിയ അഭിമുഖത്തിൽ, ലോറൻസ് ക്രോസ് തന്റെ മാതാപിതാക്കളെ കൊന്നത് അവൾ ശാരീരികമായി വളരെ ദുർബലരായി മാറിയതുകൊണ്ടാണെന്ന് ​വിശദീകരിച്ചു. മാതാപിതാക്ക​ളെ കൊന്നതായി സമ്മതിക്കാൻ ആദ്യം മടിച്ച അയാൾ ടി.വി. അവതാരകന്റെ ഒരു ചോദ്യത്തിനിടെയാണ് കുറ്റസമ്മതം നടത്തിയത്.

ഞാൻ എന്റെ കടമ ചെയ്തെന്നാണ് ക്രോസ് പറഞ്ഞത്, ശാരീരിക അവശത അനുഭവിക്കുന്ന മാതാപിതാക്കൾ അവരെ കൊല്ലാൻ എന്നോട് ആവശ്യപ്പെട്ടില്ല, പക്ഷേ അവരുടെ അവസ്ഥ വഷളാകുകയാണെന്ന് അവർക്ക് അറിയാമായിരുന്നു.അതുകൊണ്ട് എന്റെ മാതാപിതാക്കളോടുള്ള എന്റെ കടമ ഞാൻ നിറവേറ്റുകയായിരുന്നു. അവരുടെ ആരോഗ്യത്തിൽ എനിക്ക് അതിയായ ആശങ്കയുണ്ടായിരുന്നു. കൊലക്കുശേഷം മാതാപിതാക്കളെ വീടിന്റെ പിന്നാമ്പുറത്ത് അടക്കം ചെയ്യുകയും ചെയ്തു.

റോഡ് മുറിച്ചുകടക്കുന്നതിനിടെ അമ്മ വീണ് പരിക്കേറ്റെന്നും തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം അച്ഛന് വാഹനമോടിക്കാൻ കഴിയില്ലെന്നും ക്രോസ് മറ്റുള്ളവരോട് പറഞ്ഞു. ചാനൽ അയച്ച ഇ-മെയിലിന് ശേഷമായിരുന്നു ക്രോസിന്റെ അഭിമുഖം, അതിൽ അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഉൾപ്പെടെ ഉണ്ടായിരുന്നു. അവതാരകൻ ക്രോസിനെ വിളിച്ചപ്പോൾ, തന്റെ മാതാപിതാക്കളെ കൊന്ന് എങ്ങനെ അടക്കം ചെയ്തുവെന്ന് അദ്ദേഹം വിശദീകരിക്കുകയായിരുന്നു.

Tags:    
News Summary - My parents were killed and their bodies were buried in the house; Son's revelation on TV show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.