കോട്ടയം: അയർക്കുന്നത്ത് ബി.എസ്.പി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവഞ്ചൂർ പുത്തൻപുരക്കൽ സിബി മാത്യു (47), തിരുവഞ്ചൂർ ലക്ഷം വീട് കോളനി പടിഞ്ഞാറെ പോളച്ചിറ എം.പി. ലാലു (41) എന്നിവരെയാണ് അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. അയര്‍ക്കുന്നം പഞ്ചായത്ത് 14ാം വാര്‍ഡ് വന്നല്ലൂര്‍ക്കര കോളനിയില്‍ ഇലവുങ്കല്‍ പരേതനായ ലൂക്കോസിന്റെ മകന് ഷൈജുവാണ് (48) കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി പാർട്ടിയുടെ പോസ്റ്റർ പതിച്ച് ഷൈജു വീട്ടിലേക്ക് പോകുന്ന വഴി പ്രതികളിലൊരാളായ ലാലുവിന്റെ വീടിനുസമീപം ലാലുവിനെയും സിബിയെയും കണ്ടു. ഇവരുമായി സംസാരിക്കുന്നതിനിടെ വാക്തർക്കം ഉണ്ടാവുകയും സിബി കൈയിലിരുന്ന ഹെൽമറ്റ് കൊണ്ട് ഷൈജുവിന്റെ തലക്ക് അടിക്കുകയും നീളമുള്ള കത്തികൊണ്ട് കുത്തുകയും ചെയ്തു. നിലത്തുവീണ ഷൈജുവിനെ വലിച്ചു കൊണ്ടുപോയി മറ്റൊരു വീടിനുമുന്നിൽ കൊണ്ടിടുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഇവരാണ് പ്രതികളെന്ന് കണ്ടെത്തുകയും ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.