കൊല്ലപ്പെട്ട ആൻറ ണി ലാസർ, അറസ്​റ്റിലായ സെൽവനും രാഖിയും

നാലുവർഷം മുമ്പ്​ മർദിച്ചതിന്‍റെ പകയിൽ യുവാവി​നെ ​കൊന്നു; യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

പള്ളുരുത്തി: കുമ്പളങ്ങിയിൽ യുവാവിനെ കൊലപ്പെടുത്തി ചാലിൽ കുഴിച്ചിട്ട കേസിൽ യുവതി ഉൾ​െപ്പടെ രണ്ടുപേരെ പള്ളുരുത്തി പൊലീസ് അറസ്​റ്റ്​ ചെയ്തു. കുമ്പളങ്ങി പുത്തങ്കരിവീട്ടിൽ സെൽവൻ (53), കുമ്പളങ്ങി തറേപ്പറമ്പിൽ വീട്ടിൽ ഒന്നാംപ്രതി ബിജുവി​െൻറ ഭാര്യ മാളു എന്ന രാഖി (22) എന്നിവരെയാണ് അറസ്​റ്റ് ചെയ്തത്. ജൂലൈ ഒമ്പതിന് രാത്രിയാണ് ബിജുവും സുഹൃത്തുകളും ചേർന്ന് പഴങ്ങാട്ടുപടിക്കൽ ആൻറണി ലാസറിനെ (39) കൊലപ്പെടുത്തിയതെന്ന്​ ​ പൊലീസ്​ പറഞ്ഞു.

ലാസറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് 21 ദിവസങ്ങൾക്കുശേഷം ലാസറി​െൻറ മൃതദേഹം ഒന്നാംപ്രതി ബിജുവി​െൻറ വീടിനടുത്തുള്ള ചാലിൽ അഴുകിയനിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ച ലാസറും സഹോദരനും ചേർന്ന് ഒന്നാംപ്രതി ബിജുവിനെ നാലുവർഷം മുമ്പ് ആക്രമിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തതി​െൻറ വിരോധത്തിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ്​ പറഞ്ഞു.

ജൂലൈ ഒമ്പതിന് രാത്രി ഇരുവരും തമ്മിലുള്ള വഴക്ക് പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് ബിജുവി​െൻറ വീട്ടിലേക്ക് ലാസറിനെ എത്തിച്ചു. ഒരുമിച്ചിരുന്ന് മദ്യപിച്ചുകഴിഞ്ഞ് ബിജുവും സുഹൃത്തുക്കളായ മറ്റു രണ്ട്​ പ്രതികളുംകൂടി ലാസറിനെ മർദിച്ചു. ഭിത്തിയിൽ തലയിടിപ്പിച്ചും നെഞ്ചിൽ ചവിട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന്​ പിടിയിലായ പ്രതികൾ പൊലീസിനോടു പറഞ്ഞു. തുടർന്ന് മൃതദേഹം ബിജുവി​െൻറ വീടിനു സമീപത്തുള്ള വരമ്പത്ത് കുഴികുത്തി മൂടുകയായിരുന്നു. ലാസറിനെ ഉപദ്രവിക്കുന്നതിനും മൃതദേഹം മറവുചെയ്യുന്നതിനും പ്രതികൾക്ക് സൗകര്യമൊരുക്കിയത് രാഖിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. മറ്റ്​ രണ്ടു പ്രതികളെ ഉടൻ അറസ്​റ്റ് ചെയ്യുമെന്നും അന്വേഷണം ഊർജിതമാക്കിയുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Murder of a young man: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.