പാൽക്കുപ്പിയിൽ മദ്യം നൽകി; നാലാഴ്ച പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ

അറ്റ്ലാന്‍റ: അമേരിക്കയിലെ പോൾഡിങ് കൗണ്ടിയിൽ നാലാഴ്ച പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. മദ്യം നൽകി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെക്കുറിച്ച് അറ്റ്‌ലാന്റയിലെ ചിൽഡ്രൻസ് ഹെൽത്ത്‌കെയറിലെ അധികാരികൾ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നത്.

പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് നിയമപരമായി അനുവദിച്ചതിന്‍റെ നാലിരട്ടിയിലധികം മദ്യം കുഞ്ഞിന് ഇവർ നൽകിയതായി അറ്റ്ലാന്‍റ ടി.വി റിപ്പോർട്ട് ചെയ്തു. കേസിൽ സിഡ്‌നി ഡൺ (24), മാക്വിസ് കോൾവിൻ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

താന്‍ ധാരാളം മദ്യം കഴിച്ചിരുന്നെന്നും മുലയൂട്ടുന്നതിലൂടെ കുഞ്ഞിന് വിഷബാധയേറ്റതാകാനാണ് സാധ്യതയെന്നുമാണ് ആദ്യം ഡൺ പൊലീസിനോട് പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ കോൾവിൻ കൂഞ്ഞിന്‍റെ പാൽക്കുപ്പിയിൽ മദ്യമൊഴിച്ച് നൽകിയതാണ് മരണകാരണമെന്ന് കണ്ടെത്തി. ഇരുവർക്കുമെതിരെ കൊലപാതകം, ക്രൂരത തുടങ്ങിയ നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Monster couple in US arrested for poisoning 4-week-old baby with alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.