പണം പിടികൂടിയ ജീപ്പ് പൊലീസ് കസ്റ്റഡിയിൽ
Posted On
date_range Updated On
date_range ജീപ്പിൽനിന്ന് പണം പിടികൂടി
കാഞ്ഞങ്ങാട്: ജീപ്പിൽ കടത്തിയ കുഴൽപണവുമായി ഒരാളെ പൊലീസ് പിടികൂടി. തളിപ്പറമ്പ് സ്വദേശി ആലംകുളം അബ്‌ദുൽ സെയ്ദ് എന്ന സെയ്ദിനെയാണ് (42) കഴിഞ്ഞ ദിവസം അർധരാത്രി കാഞ്ഞങ്ങാട് പെട്രോൾ പമ്പ് പരിസരത്ത് നിന്നും പിടികൂടിയത്. 1,23,000 രൂപ ജീപ്പിൽനിന്ന് കണ്ടെടുത്തു. ജീപ്പ് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു. ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ എസ്.ഐ കെ. രാജീവൻ, എ.എസ്.ഐ രാമചന്ദ്രൻ ഉൾപ്പെടെ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.